Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ യുവാവിന് പരിക്കേറ്റു



കിടങ്ങൂര്‍ പാലാ റോഡില്‍ കുമ്മണ്ണൂര്‍ മംഗലാരം ജംഗ്ഷന് സമീപമുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാറാണ് അപകടത്തിനിടയാക്കിയത്. പാലായിലേയ്ക്ക് പോവുകയായിരുന്ന കാറിലെ ഡ്രൈവര്‍ ഉറങ്ങിയതോടെ എതിരെവന്ന ക്വാളിസില്‍ ഇടിക്കുകയും പിന്നാലെ വന്ന ബൈക്കിലില്‍ ഇടിക്കുകയുമായിരുന്നു. എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ബൈക്കിലുണ്ടായിരുന്നത്. പരിക്കേറ്റ യുവാവിനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിടിച്ച് ക്വാളിസിന്റെ പിന്‍ചക്രം പൊട്ടുകയും ചെയ്തു.




Post a Comment

0 Comments