കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഷ്‌സ് യൂണിയന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെയും. ടൗണ്‍ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ അനുഭാവ സത്യാഗ്രഹം സംഘടിപ്പിച്ചു. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സത്യാഗ്രഹത്തിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടാണ് സംസ്ഥാനവ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളില്‍ അനുഭാവ സത്യാഗ്രഹം സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷന് സമീപം സംഘടിപ്പിച്ച അനുഭാവ സത്യാഗ്രഹം ജില്ലാ ജോയിന്‍ സെക്രട്ടറി എം. എസ്. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ ബ്ലോക്ക് പ്രസിഡണ്ട് കെ. വി. ജോഷി അധ്യക്ഷനായിരുന്നു. മോഹന ചന്ദ്രന്‍ പ്രതാപ്, പി പി ഗോപി, കെ. കെ സോമന്‍ പി എന്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പേരൂര്‍ ജംഗ്ഷനില്‍ നിന്നും സത്യഗ്രഹ വേദിയിലേക്ക് റാലിയും സംഘടിപ്പിച്ചു. പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഒറ്റത്തവണയായി ഉടന്‍ അനുവദിക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസ ഗഡുക്കള്‍ ഉടന്‍ അനുവദിക്കുക, പ്രായമേറിയ പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ നല്‍കുക, മെഡിക്കല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുക, പങ്കാളിത്ത പെന്‍ഷന്‍ അവസാനിപ്പിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, 20 വര്‍ഷ സര്‍വീസിന് പൂര്‍ണ്ണ പെന്‍ഷന്‍ അനുവദിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടന നേതാക്കള്‍ സെക്രട്ടറിയേറ്റ് നടയില്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്നത്.


.webp)


0 Comments