വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ബുധനാഴ്ച തിരുവനന്തപുരത്ത് സത്യാഗ്രഹം നടത്തി. സത്യാഗ്രഹത്തിന് പിന്തുണയുമായി പെന്‍ഷനേഴ്‌സ് യൂണിയന്‍ ളാലം ബ്ലോക്ക് പാലാ ടൗണ്‍ ബ്ലോക്കിന്റെയും നേതൃത്വത്തില്‍ പാലാ ട്രഷറിയ്ക്ക് മുന്നില്‍ അനുഭാവ സത്യാഗ്രഹ സമരം നടത്തി. സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടനം യൂണിയന്‍ ളാലം ബ്ലോക്ക് പ്രസിഡന്റ്റ് പിഎം തോമസ് പഴേപറമ്പില്‍ നിര്‍വഹിച്ചു. സിഐ ജെയിംസ് അധ്യക്ഷന്‍ ആയിരുന്നു. വി.ജി ഗോപാലകൃഷ്ണന്‍, കെ ഒ വിജയകുമാര്‍, ബേബി തോമസ് പാമ്പാറ , എന്‍ വിജയമോഹനന്‍, സുഷമ്മ ടീച്ചര്‍, ജോസ് എബ്രഹാം കെ എം സോഫി തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments