പാലായില്‍ നിയമ സേവന ദിനാചരണം നടന്നു. മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും പാലാ ബാര്‍ അസോസിയേഷനും ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയും പൂഞ്ഞാര്‍ ന്യൂ വിഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായാണ് ദിനാ ചരണപരിപാടികള്‍ സംഘടിപ്പിച്ചത്. നിയമ സേവന ദിനത്തില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പും നേത്ര പരിശോധനയും മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി ചെയര്‍മാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ഇ അയ്യൂബ്ഖാന്‍ ഉദ്ഘാടനം ചെയ്തു. പാലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.പ്രകാശ് സി വടക്കന്‍ അധ്യക്ഷനായിരുന്നു. ലയണ്‍സ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, അഡിഷണല്‍ ഗവണ്മെന്റ് പ്‌ളീഡര്‍ അഡ്വ.ജയ്‌മോന്‍ ജോസ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.റോജന്‍ ജോര്‍ജ് , മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്, അഡ്വക്കേറ്റ്‌സ് ക്ലര്‍ക്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കെ എം തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ ജുഡീഷ്യല്‍ ആഫീസര്‍സ്, അഡ്വക്കേറ്റ്‌സ്, ഗുമസ്തന്മാര്‍ ,കോടതി ജീവനക്കാര്‍, പാരാ ലീഗല്‍ വോളന്റിയേര്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു





0 Comments