എ.എസ്.ഐ.എസ്.സി. കേരളാ സ്‌കൂള്‍ കലോത്സവം നവംബര്‍ 10, 11 തീയതികളില്‍ മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 8.15-ന് കലോത്സവം തോമസ് ചാഴികാടന്‍ എം.പി. ഉദ്ഘാടനം ചെയ്യും. നൂറു സ്‌കൂളുകളില്‍ നിന്നായി 2000 ത്തിലധികം. കലാപ്രതിഭകള്‍ പങ്കെടുക്കും. എ.എസ്.ഐ.എസ്.സി. കേരളാ റീജണല്‍ പ്രസിഡന്റ് സില്‍വിയാ ആന്റണി അധ്യക്ഷത വഹിക്കും. സിനിമാ നടന്‍ ചാലി പാലാ വിശിഷ്ടാതിഥിയായി പങ്കെടുക്കും. നവംബര്‍ 11 - ന് സമാപന സമ്മേളനത്തില്‍ സിനിമാ നടി മാളവികാ ശ്രീനാഥ് സമ്മാനദാനം നിര്‍വഹിക്കും. 10 - വേദികളിലായി 47- ഇനങ്ങളിലാണ് മത്സരങ്ങള്‍ . നടക്കുന്നത്. എ.എസ്.ഐ.എസ്.സി. റീജണല്‍ സെക്രട്ടറിയും കെ.ഇ.സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ.ജെയിംസ് മുല്ലശ്ശേരി, വൈസ് പ്രിന്‍സിപ്പല്‍ ഷാജി ജോര്‍ജ് , ചാവറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.മൈക്കിള്‍ ആനകാലുങ്കല്‍,ബിന്‍സി സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ കലോത്സവ പരിപാടികള്‍ വിശദീകരിച്ചു.





0 Comments