Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഹിന്ദുമത പാഠശാലയ്ക്ക് പുസ്തകങ്ങള്‍ നല്‍കി.



മാതാ അമൃതാനന്ദമയിയുടെ എഴുപതാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി, ഏറ്റുമാനൂര്‍ ഹിന്ദുമത പാഠശാലയ്ക്ക് പുസ്തകങ്ങള്‍ നല്‍കി. ഹിന്ദുമത പാഠശാല ഹാളില്‍ ശനിയാഴ്ച വൈകിട്ട്  നടന്ന ചടങ്ങില്‍, മത പാഠശാല സംഘം വൈസ് പ്രസിഡണ്ട് പി.എന്‍. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ സി. സുദര്‍ശനകുമാര്‍, അമൃതാന്ദമയി ആശ്രമ പ്രസിദ്ധീകരണങ്ങളായ  പുസ്തകങ്ങള്‍ സംഘം വൈസ് പ്രസിഡന്റിന് കൈമാറി. തെരഞ്ഞെടുക്കപ്പെട്ട 70 ഗ്രന്ഥശാലകള്‍ക്കാണ് അമൃതവര്‍ഷം 70 ആഘോഷങ്ങളുടെ ഭാഗമായി ആശ്രമ പ്രസിദ്ധീകരണങ്ങള്‍ നല്‍കിയത്. മതപാഠശാല ഹാളില്‍ നടന്ന ചടങ്ങില്‍ പി.പി മാധവ  കൈമള്‍, ആര്‍ കൃഷ്ണകുമാര്‍,  എം.കെ. മുരളീധരന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments