പ്രശസ്ത സാഹിത്യകാരനും, നിരൂപകനും, ഗ്രന്ഥകര്‍ത്താവുമായിരുന്ന മാത്യൂസ് രത്‌നഗിരിയുടെ പത്താമത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു പട്ടിത്താനം രത്‌നഗിരി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ലൈബ്രറി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജ് അധ്യക്ഷനായിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.വി ചാക്കോച്ചന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ബെറ്റ്‌സിമോള്‍ ജോഷി, സെന്റ് ബോനിഫഡ് സ്‌കൂള്‍ പ്രധാന അധ്യാപിക ആനി പി ജോണ്‍ , ജോയി കാവുന്തോലില്‍, ജോണി മാര്‍ട്ടിന്‍, സി കെ ശ്രീലത, പി എം ജോസഫ്, ബാബൂസ് രത്‌നഗിരി, റ്റീന മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments