40 വര്‍ഷത്തെ സേവന പാരമ്പര്യവുമായി മയൂരി ഫര്‍ണിച്ചറിന്റെ 20-ാമത് ഷോറൂം കോട്ടയം കോടിമതയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിലക്കുറവിന്റെ അത്ഭുതങ്ങളുമായി മിഡ്‌നൈറ്റ് സെയിലോടെയാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരമാണ് 8 നിലകളിലായി ഒരുക്കിയിരിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യനും ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. മയൂരി ചെയര്‍മാന്‍ സദക്കത്തുള്ള, സിഇഒ റോഷന്‍ റഹ്‌മാന്‍, മാനേജിംഗ് ഡയറക്ടര്‍ വാസില്‍ റഹ്‌മാന്‍ എന്നിവരും കുടുംബാംഗങ്ങളും സംബന്ധിച്ചു. 21 രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഫര്‍ണിച്ചരുകള്‍, പതിനായിരം മുതല്‍ 10 ലക്ഷം വരെ വിലയുള്ള സോഫാ സെറ്റുകള്‍, 5 ലക്ഷം വരെയുള്ള ഡൈനിംഗ് സെറ്റുകള്‍, 4 ലക്ഷം വരെയുള്ള ബെഡ്‌റൂം സെറ്റ് എന്നിവയും മയൂരിയിലെ കളക്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരത്തിനൊപ്പം ഉല്‍പന്നങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളും ലഭ്യമാകും. മിഡ്‌നൈറ്റ് സെയിലില്‍ 100 കണക്കിന് ആളുകളാണ് പങ്കെടുക്കാനെത്തിയത്.
0 Comments