കോട്ടയം മെഡിക്കല്‍ കോളേജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന മെഡക്‌സ് 23 മെഡിക്കല്‍ എക്‌സിബിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. തോമസ് ചാഴിക്കാടന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, കോട്ടയം മുന്‍സിപ്പാലിറ്റി ചെയര്‍പേര്‍സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ല പഞ്ചായത്ത് അംഗം ഡോക്ടര്‍ റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ചു മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, വാര്‍ഡ് കൗണ്‍സിലര്‍ സാബു മാത്യൂ, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്.ശങ്കര്‍, ഗവ. ഡെന്റല്‍ കോളേജ് പ്രിന്‍സിപാള്‍ ഡോ. എസ്.മോഹന്‍, നഴ്‌സിങ്ങ് കോളേജ് പ്രിന്‍സിപാള്‍ ഡോ. ഉഷ വി കെ തുടങ്ങിയവര്‍പങ്കെടുത്തു.


.webp)


0 Comments