Breaking...

Header Ads Widget

മലയാള ഭാഷാ പ്രഭാഷണം സംഘടിപ്പിച്ചു



മലയാള ഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് മീനച്ചില്‍ താലൂക്ക് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലയാള ഭാഷാ പ്രഭാഷണം സംഘടിപ്പിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കവിയും ഭാഷാപണ്ഡിതനും മലയാള ഭാഷാ മാര്‍ഗ്ഗനിര്‍ദേശക വിദഗ്ദ്ധ സമിതി അംഗവുമായ ചാക്കോ സി  പൊരിയത്ത് മുഖ്യ പ്രഭാഷണം നടത്തി. മീനച്ചില്‍ തഹസില്‍ദാര്‍ ജോസ് കുട്ടി, ഭൂരേഖ തഹസീല്‍ദാര്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാരാചരണത്തിന്റെ ഭാഗമായി കേട്ടെഴുത്ത്, ഔദ്യോഗിക ഭാഷാ പ്രയോഗങ്ങള്‍ എന്നിവയില്‍ മത്സരവും സംഘടിപ്പിച്ചു. താലൂക്കിലെ ജീവനക്കാരും വാരാചരണത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments