Breaking...

9/recent/ticker-posts

Header Ads Widget

ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ മെഷിന്‍ വിതരണം നടത്തി.



ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ മെഷിന്‍ വിതരണം നടത്തി. നാഷണല്‍ NGO കോണ്‍ഫെഡറേഷന്റെ സാമൂഹിക സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായാണ് 50% സമ്പത്തിക സഹായത്തോടെ 23 പേര്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തത്. സാമൂഹിക-സാമ്പത്തിക ശാക്തീകരണം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുമ ചാരിറ്റബിള്‍ ട്രസ്റ്റ് തയ്യല്‍ മെഷീന്‍, കോഴിക്കൂട്, ലാപ്‌ടോപ് തുടങ്ങിയവ  വിതരണം നടത്തി വരുന്നത്. തയ്യല്‍ മെഷീനുകളുടെ വിതരണ ഉദ്ഘാടനം ഞീഴൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശരത് ശശി അദ്ധ്യക്ഷത വഹിച്ചു .15 പേര്‍ക്ക് ചികിത്സാ സഹായവും 30 കുട്ടികള്‍ക്ക് പാഠനോപകരണങ്ങളും, യൂണിഫോം സ്റ്റിച്ചിങ് ചാര്‍ജും വാര്‍ഡ് മെമ്പര്‍ ബോബന്‍ മഞ്ഞളാമല വിതരണം ചെയിതു.യോഗത്തില്‍ ഒരുമ പ്രസിഡന്റ് കെ.കെ ജോസ് പ്രകാശ്, ഒരുമ ഭാരവാഹികളായ ഷാജി അഖില്‍ നിവാസ്, ജോയി മയിലംവേലി, ജോര്‍ജ് കദളിക്കട്ടില്‍, ചന്ദ്രമോഹന പണിക്കര്‍, ജോര്‍ജ് സി.വി, കെ.പി വിനോദ്, ദിലീപ് പ്രണവം, രവി എ.കെ, ശ്രുതി സന്തോഷ്, സിന്‍ജാ ഷാജി, അമല സണ്ണി, നീതു, ലൈല ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments