നഗരത്തിലെ എല്ലാവനിതകളുടേയും പഠനകേന്ദ്രമെന്ന വിശേഷണത്തിലേക്ക് പാലാ അല്‍ഫോന്‍സാ കോളേജ്. അല്‍ഫോന്‍സിയന്‍ കമ്യൂണിറ്റി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി കോളേജിലൂടെ പ്രായപരിധിയില്ലാതെ ഏത് വനിതയ്ക്കും പ്രവേശനം സമ്മാനിക്കുന്ന വിവിധ പദ്ധതികളിലൂടെ വനിതകള്‍ക്ക് ആരോഗ്യത്തിനും അറിവിനും അവസരം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കമ്യൂണിറ്റി കോളജിന്റെ ഭാഗമായി ഓപ്പണ്‍ജിം, ഫിറ്റ്‌നെസ് സെന്റര്‍, ഡയറ്റ് കൗണ്‍സിലിംഗ് , ഫിസിയോതെറാപ്പി കണ്‍സള്‍ട്ടേഷന്‍ , IELTS, ജര്‍മ്മന്‍ ഭാഷാ പരിശീലനം, ചെസ്, കരാട്ടേ, തയ്യല്‍, ക്രോഷേ, ഹാന്‍ഡ് എംബ്രോയ്ഡറി, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, ഗ്ലാസ് ആന്‍ഡ് ഫാബ്രിക് പെയിന്റിംഗ്, പാചകം, ജൈവവളനിര്‍മ്മാണം തുടങ്ങിയ സൗകര്യങ്ങള്‍ വനിതകള്‍ക്ക് പ്രയോജനപ്പെടുത്താനാകും. സ്‌പോര്‍ട്‌സ് അക്കാദമിയിലൂടെ കായികാഭിരുചിയെ തിരിച്ചറിയാനും വിവിധയിനങ്ങളില്‍ പരിശീലനം നേടാനും വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് അവസരമുണ്ടായിരിക്കും. പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍, അധ്യക്ഷന്‍ ആയിരുന്നുവൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, ഡോ. സിസ്റ്റര്‍ മഞ്ജു ഡോക്ടര്‍ റോസ് മേരി ഫിലിപ്പ് ഡോ. സിസ്റ്റര്‍ ജില്ലി ജെയിംസ് മരിയ റെജി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments