പാലാ നഗരത്തില്‍ കനത്ത മഴയിലുണ്ടാകുന്ന വെള്ളക്കെട്ട് വാഹനയാത്രികരെയും കാല്‍നടയാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു. വെള്ളക്കെട്ട് പതിവായ പാലാ സെന്റ് തോമസ് സ്‌കൂളിന് മുന്നില്‍ ചൊവ്വാഴ്ച വൈകിട്ടും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്. ഇവിടെയുണ്ടായിരുന്ന ഓടകള്‍ അടഞ്ഞതും ചിലയിടങ്ങളില്‍ കൈയേറിയതുമാണ് വെള്ളമൊഴുക്കിന് തടസ്സമാകുന്നത്. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കടന്നുപോകാനും ബുദ്ധിമുട്ടി. പാലാ കുരിശുപള്ളി കവലയില്‍ പതിവായിരുന്ന വെള്ളക്കെട്ടിന് ഓട പുനരുദ്ധരിച്ച് പരിഹാരം കണ്ടെത്തിയെങ്കിലും സെന്റ് തോമസ് സ്‌കൂളിന് മുന്നില്‍ വെള്ളക്കെട്ട് പരിഹരമാകാതെ തുടരുകയാണ്.





0 Comments