മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും പാലാ സെന്റ് തോമസ് കോളേജ് എന്‍.എസ്.എസ് യൂണിറ്റും ലയണ്‍സ് ക്ലബ് ഓഫ് മാഞ്ഞൂരും ,പാലാ ഹോമിയോ ഹോസ്പിറ്റലും സംയുക്തമായി നിയമ സേവന ദിനം ആചരിച്ചു. ദിനാചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ്സും സൗജന്യ മെഡിക്കല്‍ ക്യാമ്പും മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി ചെയര്‍മാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ഇ.അയ്യൂബ്ഖാന്‍ ഉദ്ഘാടനം ചെയ്തു. പാലാ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജെയിംസ് ജോണ്‍ അധ്യക്ഷനായിരുന്നു.ലയണ്‍സ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം,മാഞ്ഞൂര്‍ ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റ് ജോമി മാത്യു എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി , അഡ്വ.സുമന്‍ സുന്ദര്‍ രാജ് നിയമ ബോധന ക്ലാസ് നയിച്ചു.മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് ,പാലാ സെന്റ് തോമസ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസേഴ്സ് ഡോ.ജയേഷ് ആന്റണി, ഡോ.റോബേര്‍സ് തോമസ്, പാലാ ഹോമിയോ ആശുപത്രിയിലെ ഡോ.അശ്വതി ബി നായര്‍, ഡോ. കാര്‍ത്തിക വിജയകുമാര്‍ എന്നിവര്‍ ക്യാമ്പിന്നേതൃത്വം നല്‍കി.





0 Comments