Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഉപജില്ലാ സ്‌കൂള്‍ കലോല്‍ത്സവത്തിന് തുടക്കമായി.



പാലാ ഉപജില്ലാ സ്‌കൂള്‍ കലോല്‍ത്സവത്തിന് മുത്തോലി സെന്റ് ജോസഫ്  ഹൈസ്‌കൂളില്‍ തുടക്കമായി.  ബുധനാഴ്ച രാവിലെ എ.ഇ.ഒ കെ ബി ശ്രീകലയും ജനറല്‍ കണ്‍വീനര്‍  സിസ്റ്റര്‍ ലാലി ജോസഫും ചേര്‍ന്ന് പതാക ഉയര്‍ത്തി. കലോത്സവത്തിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം പി  നിര്‍വഹിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ്  രഞ്ജിത്ത് ജി മീനഭവന്‍ അധ്യക്ഷനായിരുന്നു. സെന്റ് ജോസഫ്  ഹൈസ്‌കൂള്‍, ടി ടി ഐ, സെന്റ് ആന്റണീസ് എച്ച് എസ് എസ് എന്നീ വേദികളിലായാണ്  മത്സരങ്ങള്‍ നടക്കുന്നത്.  ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 3000ത്തോളം കലാപ്രതിഭകളാണ്  3 ദിവസത്തെ കലോത്സവത്തില്‍ പങ്കെടുക്കുന്നത് . കലോത്സവം വെള്ളിയാഴ്ചസമാപിക്കും. ഫാദര്‍ ഇമ്മാനുവല്‍ കൊട്ടാരത്തില്‍, ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്കല്‍,   ബ്ലോക് പഞ്ചായത്ത് മെമ്പര്‍മാരായ റൂബി ജോസ്, അനിലാ മാത്തുക്കുട്ടി ,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രാജു,  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം, അംഗങ്ങളായ  ഫിലോമിന ഫിലിപ്, ജിജി ജേക്കബ് , ഷീബ റാണി, DEO P സുനിജ,  സെന്റ് ജോസഫ് TTI പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലീന ജേക്കബ് , സെന്റ് ആന്റണീസ് HSS പ്രിന്‍സിപ്പല്‍ ഷൈനി മോള്‍ ജോസഫ്, ഹെഡ് മിസ്ട്രസ് ജീജി സഖറിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments