പോക്‌സോ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ കടമ്പനാട്ട് ഭാഗത്ത് പേഴുംകാട്ടില്‍ വീട്ടില്‍ ഷിനോ തോമസ് (42) എന്നയാളെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയും, നിരന്തരം ഫോണിലേക്ക് അശ്ലീല മെസ്സേജുകള്‍ അയച്ച് ശല്യപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ റെനീഷ് റ്റി.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു





0 Comments