ശക്തമായ മഴയെ തുടര്‍ന്ന് മതിലിടിഞ്ഞ് ദമ്പതികള്‍ മണ്ണിനടിയില്‍പ്പെട്ടു. പുന്നത്തറ കവലയ്ക്ക് സമീപം ഹില്‍ടോപ്പ് വില്ല പ്രോജക്ടിന് സമീപമാണ് അപകടം ഉണ്ടായത്. വില്ല പ്രൊജക്ടിനായി ലാന്‍ഡ്‌സ്‌കേപ്പിംഗ് നടത്തി ഒരുക്കിയ ഭൂമിയിലെ മണ്ണ് മഴയെത്തുടര്‍ന്ന് ഒഴുകി പോകുകയായിരുന്നു. ഇതാണ് അപകടത്തിന് ഇടയാക്കിയത്. 100 മീറ്ററോളം കോണ്‍ക്രീറ്റ് മതില് ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് വലിയതോതില്‍ മണ്ണ് ഒഴുകിപ്പോയി. സ്ഥല ഉടമകളായ പുളിങ്ങാപ്പള്ളില്‍ സെബാസ്റ്റ്യന്‍ എന്ന കുട്ടപ്പന്‍, ഭാര്യ ലൈസമ്മ എന്നിവരാണ് മണ്ണിനടിയില്‍പ്പെട്ടത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. സമീപവാസികളുടെ യാത്ര വഴികളും മണ്ണ് വീണ് അടഞ്ഞതോടെ പലര്‍ക്കും വീടുകളില്‍ എത്തുവാനും കഴിയാത്ത സാഹചര്യമാണുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്നാണ് ദമ്പതികളെ മണ്ണിനടിയില്‍ നിന്നും പുറത്തെത്തിച്ച് ആശുപതിയില്‍ പ്രവേശിപ്പിച്ചത്. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വിഎസ് വിനോദ്, മഞ്ജു അലോഷ്, പ്രീതി രാജേഷ് എന്നിവരും സിപിഎം ബ്രാഞ്ച് സെക്രട്ടറി സജീഷ് അടക്കമുള്ളവരും സ്ഥലത്തെത്തിയാണ് നാട്ടുകാരോടൊപ്പം ചേര്‍ന്ന് ദമ്പതികളെ മണ്ണിനടിയില്‍ നിന്നും പുറത്തെത്തിച്ച് ആശുപതിയില്‍ പ്രവേശിപ്പിച്ചത്.
0 Comments