ഭാരത് കോളജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 8 ന് ലോക റേഡിയോളജി ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. ആണ്ടുരിലെ BCA HS കോളജ് ഓഡിറ്റോറിയത്തില്‍ റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആദിമുഖ്യത്തില്‍ ഏകദിന സെമിനാറും വിവിധ പരിപാടികളും നടന്നു. സമ്മേളനത്തില്‍ ഡയറക്ടര്‍ MR രാജ്‌മോഹന്‍ നായര്‍ അധ്യക്ഷനായിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ അരുണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പാലാ റോട്ടറി ക്ലബ്ബ് പ്രസിഡന്റും റേഡിയോളജിസ്റ്റുമായ ഡോ ജോസ് കുരുവിള സെമിനാര്‍ നയിച്ചു. യോഗത്തില്‍ BCAHS RIT HOD ബഞ്ചമിന്‍ ആന്റണി. ലിസ്സി മാനുവല്‍, വല്‍സ ജോണ്‍, സനില സജി, റിനു അല്‍ബിന്‍ തുടങ്ങിയവര്‍സംസാരിച്ചു.


.webp)


0 Comments