Breaking...

9/recent/ticker-posts

Header Ads Widget

ഇടിയോടു കൂടിയ മഴ ജനങ്ങളെ ഭീതിയിലാക്കുന്നു



തുടര്‍ച്ചയായ ദിവസങ്ങളില്‍ ജില്ലയില്‍ തകര്‍ത്തു പെയ്യുന്ന ഇടിയോടു കൂടിയ മഴ ജനങ്ങളെ ഭീതിയിലാക്കുന്നു.  മഴയ്ക്ക് ഒപ്പം ഉള്ള ഇടിമിന്നലിന്റെ ശക്തി വര്‍ദ്ധിച്ചതും അപകടമാകുന്നുണ്ട്. ഉച്ചകഴിഞ്ഞ് ആരംഭിയ്ക്കുന്ന മഴ പലപ്പോഴും രാത്രി വൈകിയാണ് തോരുന്നത്. മിന്നലിനെതുടര്‍ന്ന് പരിക്കേല്‍ക്കുന്ന സംഭവം എല്ലാ ദിവസങ്ങളിലും ജില്ലയില്‍ ഉണ്ടാകുന്നു.  പല ഭാഗങ്ങളിലും ഇടിമിന്നലില്‍ വീടുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും വ്യാപക കേടുപാടുകള്‍ സംഭവിക്കുന്നുണ്ട് .  താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് മിന്നലിന് പ്രധാന കാരണമായി വിദഗ്ധര്‍ പറയുന്നത്.  ജില്ലയില്‍ വൈകുന്നേരങ്ങളില്‍ പരക്കെ മഴ ഉണ്ടെങ്കിലും പകല്‍ ചൂട് കൂടുതലാണ്.




Post a Comment

0 Comments