Breaking...

9/recent/ticker-posts

Header Ads Widget

റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവം നവംബര്‍ 22 മുതല്‍ 25 വരെ പാലായില്‍



കോട്ടയം റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവം നവംബര്‍ 22 മുതല്‍ 25 വരെ പാലായില്‍ നടക്കും. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണം പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പാലാ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയ്യര്‍പേഴ്‌സണ്‍ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ വിഷയാവതരണം നിര്‍വ്വഹിച്ചു. പാലാ DEO  സുനിജ , നഗരസഭ കൗണ്‍സിലര്‍ സാവിയൊ കാവുകാട്ട് ,  എക്സൈസ്, പൊലീസ് വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments