ലയണ്‍സ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ ശാന്തി നിലയം സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികളും ലയണ്‍ മെമ്പേഴ്‌സും ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ഉല്ലാസയാത്ര നടത്തി. ചൊവ്വാഴ്ച രാവിലെ 7.45-ന് പാലാ എം.എല്‍. എ. മാണി. സി. കാപ്പന്‍ വിനോദയാത്ര ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക് ചീഫ് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് അരുണ്‍ കുളമ്പള്ളില്‍, പ്രിന്‍സിപ്പല്‍ സി. ആനി സിഎംസി, ലയണ്‍ മെമ്പര്‍മാരായ മനീഷ് കല്ലറക്കല്‍, സെബാസ്റ്റ്യന്‍ കുറ്റിയാനി, സ്റ്റാന്‍ലി തട്ടാമ്പറമ്പില്‍, മാത്യു വെള്ളാപാണിയില്‍, റ്റിറ്റൊ റ്റി തെക്കയില്‍, സുകുമാരന്‍ പുതിയകുന്നേലും ശാന്തിനിലയത്തിലെ സിസ്റ്റേഴ്‌സും നേതൃത്വം നല്‍കി. എറണാകുളം മെട്രോ , വാട്ടര്‍മെട്രോ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വല്ലാര്‍പാടം പളളി, ബീച്ച് തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
0 Comments