കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ എസ്പിസി ജൂനിയര്‍ കേഡറ്റുകളുടെ ക്യാപ്പിങ് സെറിമണി നടന്നു. സ്‌കൂളിലെ SPC ജൂനിയര്‍ കേഡറ്റുകള്‍ക്ക് വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് ബാരറ്റ് ക്യാപ്പ് ധരിപ്പിച്ചപ്പോള്‍, സീനിയര്‍ കേഡറ്റുകള്‍ സല്യൂട്ട് നല്‍കിയും, ഹസ്തദാനം നല്‍കിയും, സ്വീകരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത് ക്യാപ്പിങ് സെറിമണി ഉദ്ഘാടനം ചെയ്തു. യൂണിഫോമും തൊപ്പിയും ധരിക്കുന്ന കേഡറ്റുകള്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച്, ബോധവാന്മാരാകണമെന്നും, സാമൂഹിക തിന്മകളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത് പറഞ്ഞു. സ്‌കൂള്‍ പ്രധാന അധ്യാപിക സുജാമേരി തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമ സൈമണ്‍, പിടിഎ പ്രസിഡണ്ട് ജിയോ കുന്നശ്ശേരില്‍, സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ, സ്‌കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജിനോ തോമസ്, ബിന്‍സി മോള്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളായ ക്രിസ്റ്റീന, ജോയല്‍, ഇമ്മാനുവല്‍, അലീന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments