Breaking...

9/recent/ticker-posts

Header Ads Widget

സ്‌പോര്‍ട്‌സ് മീറ്റ് 'ശൗര്യ 2023' പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു



വിസാറ്റ് എന്‍ജിനീയറിങ് കോളജും വിസാറ്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജും സംയുക്തമായി സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മീറ്റ് 'ശൗര്യ 2023' പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു. മാണി സി കാപ്പന്‍ എംഎല്‍എ ദീപശിഖ കൊളുത്തി ശൗര്യ 2023 യുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ജോസിന്‍ ബിനോ വിശിഷ്ടാതിഥിയായിരുന്നു. കായിക താരങ്ങളുടെ മാര്‍ച്ച് ഫാസ്റ്റോട് കൂടിയാണ് സ്‌പോര്‍ട്ട്‌സ് മീറ്റ ആരംഭിച്ചത്. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്റ്റര്‍ റിട്ടയേര്‍ഡ് വിങ് കമാന്‍ഡര്‍ പ്രമോദ് നായര്‍, വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് രജിസ്ട്രാര്‍ പ്രൊഫ. സുബിന്‍ പി എസ്, വിസാറ്റ് എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. അനൂപ് കെ ജെ,  പ്രൊഫ.ടി ഡി സുഭാഷ്, പിആര്‍ഓ ഷാജി അഗസ്റ്റിന്‍, വിസാറ്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മനോജ് കെ വി, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അമല്‍ ജയിംസ്, വിസാറ്റ് എന്‍ജിനീയറിങ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ അജ്മല്‍ സിയാദ്, സ്‌പോര്‍ട്‌സ് സെക്രട്ടറി അഭിജിത്ത് എസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments