Breaking...

9/recent/ticker-posts

Header Ads Widget

താലൂക്ക് വികസന സമിതിയോഗം ചേര്‍ന്നു



പാലാ മിനി സിവില്‍ സ്റ്റേഷനില്‍ പാര്‍ക്കിംഗ് സൗകര്യവും ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനവും വേണമെന്ന് താലൂക്ക് വികസന സമിതിയോഗം നിര്‍ദ്ദേശിച്ചു. പാലാ പഴയ ബസ്റ്റാന്‍ഡിനു മുന്നില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിയ്ക്കാന്‍ നടപടി സ്വീകരിയ്ക്കാന്‍ പാലാ എടിഒ യെ ചുമതലപ്പെടുത്തി. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ റോഡിലും ബൈപ്പാസിലും റോഡിന്റെ ഇരുവശങ്ങളിലും തുടരുന്ന വാഹന പാര്‍ക്കിംഗ് ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഒരുവശത്ത് മാത്രമായി നിയന്ത്രിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. സമിതി അംഗങ്ങളായ പീറ്റര്‍ പന്തലാനി. ജോസുകുട്ടി പൂവേലി, അഡ്വക്കേറ്റ് ആന്റണി ഞാവളളി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ രജനി സുധാകരന്‍,  അനുപമ വിശ്വനാഥ്,  ബിജു സോമന്‍,  എല്‍ ആര്‍ തഹസീല്‍ദാര്‍ സുനില്‍കുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ മഞ്ജിത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments