Breaking...

9/recent/ticker-posts

Header Ads Widget

ടോമി എം ജേക്കബ് വലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്



വലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി  കേരള കോണ്‍ (എം)ലെ ടോമി എം ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. വലവൂര്‍ ബാങ്ക് സെക്രട്ടറിയും, മുന്‍ ഭരണ സമിതി അംഗവുമായിരുന്നു. മീനച്ചില്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഭരണ സമിതി അംഗവും വൈസ് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിട്ടുണ്ട് ടോമി. വൈസ് പ്രസിഡണ്ടായി ഫ്രാന്‍സിസ് മൈലാടൂരിനെയും തെരഞ്ഞെടുത്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങളുടെ യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്. സഹകരണ ഇന്‍സ്‌പെക്ടര്‍ വി.പ്രശാന്ത് വരണാധികാരി ആയിരുന്നു. ഫിലിപ്പ് കുഴികുളം, ടോബിന്‍ കെ.അലക്‌സ്, റാണി ജോസ്, ഡോമിനിക് തോമസ്, ജയ്‌സണ്‍മാന്തോട്ടം, എം.പി.രാമകൃഷ്ണന്‍ നായര്‍, ജോര്‍ജ് വേരനാകുന്നേല്‍, കെ.ബി.സന്തോഷ്, സിബി കട്ടയത്ത്, ടോം തടത്തികുഴി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments