വലവൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ എല്‍ഡിഎഫ് വിജയം, ബാങ്കിന്റെ പരിധിക്ക് വെളിയിലുള്ള ആളുകള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു നടത്തിയ കള്ളവോട്ടിന്റെ വിജയമാണെന്ന് യുഡിഎഫ് ആരോപിച്ചു. ഈ വിജയം ജനാധിപത്യത്തിന്റെ വിജയമല്ലന്നും, കരൂര്‍ പഞ്ചായത്തിലെ വലവൂര്‍ ബാങ്ക് സഹകാരികളെ വെല്ലുവിളിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. വ്യാജവോട്ടുകളിലൂടെയുള്ള ഈ വിജയം അഴിമതി മൂടിവയ്ക്കാന്‍ ആണെന്നും നേതാക്കള്‍ പറഞ്ഞു. 15823 വോട്ടര്‍മാര്‍ ഉള്ള ബാങ്കില്‍ 4700 പേര്‍ മാത്രമാണ് വോട്ട് രേഖപെടുത്തിയിരിക്കുന്നത്. അതില്‍ 2500 വോട്ടര്‍മാരും കരൂര്‍ പഞ്ചായത്തിന് വെളിയില്‍ നിന്ന് വന്ന് കള്ള വോട്ടുചെയ്തിട്ടും യുഡിഎഫ് സ്ഥാനാര്ഥികള്‍ 1500 റോളം വോട്ടുകള്‍ നേടിയത് യു ഡി എഫിന്റെ ശക്തിയാണ് തെളിയിച്ചിരിക്കുന്നത്. ബാങ്കിലെ സഹകാരികളുടെ പണം എത്രയും വേഗം തിരികെ കൊടുത്തു തീര്‍ത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പാലായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടവില്‍ , കേരള കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോര്‍ജ് പുളിങ്കാട്, കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം പ്രസിഡണ്ട് പയസ് മാണിഎന്നിവര്‍പങ്കെടുത്തു.
0 Comments