Breaking...

9/recent/ticker-posts

Header Ads Widget

ഭരണം നിലനിര്‍ത്തി അഴിമതി മൂടി വയ്ക്കാന്‍ ശ്രമം നടത്തുകയാണെന്ന് യുഡിഎഫ്



സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ വലവൂര്‍ സര്‍വ്വിസ് സഹകര ബാങ്ക്  ഭരണം നിലനിര്‍ത്തി അഴിമതി മൂടി വയ്ക്കാന്‍ നിലവിലുള്ള ഭരണസമിതി ശ്രമം നടത്തുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.

ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ബോദ്ധ്യമുള്ള ബാങ്ക് ജീവനക്കാരും, ബന്ധുക്കളും, അടുപ്പക്കാരും, ഡിപ്പോസിറ്റ് ഉണ്ടായിരുന്ന ബോര്‍ഡ് മെമ്പര്‍മാരും കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുകയും, നിലവില്‍ ഹെഡ് ഓഫീസ് കെട്ടിടം പണിയാന്‍ സ്ഥലം ഉണ്ടായിരിക്കെ അത് മറച്ചുവച്ച് കോടികള്‍ മുടക്കി സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ചും നിലവിലത്തെ ഭരണ സമിതി അഴിമതി നടത്തിയതുമൂലവുമാണ് ബാങ്കിന്റെ സാമ്പത്തികസ്ഥിതി താറുമാറാകന്‍ കാരണമെന്നും യുഡിഎഫ് ആരോപിച്ചു.

ഈ സഹചര്യത്തില്‍ യുഡിഎഫ് നേതാക്കാള്‍ വലവൂര്‍ ബാങ്കിന്റെ അവസ്ഥയെക്കുറിച്ച് പ്രസംഗിച്ചതു മൂലമാണ് ബാങ്കിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്നത് എന്ന് എല്‍ഡിഎഫ്  വ്യാജപ്രചരണം നടത്തി തടിതപ്പാന്‍ ശ്രമം നടത്തുകയാണെന്നും യു ഡി എഫ് കുറ്റപ്പെടുത്തി. അഴിമതി നടത്താനായി  ഹെഡ് ഓഫീസ് പണിതിട്ടും ഇപ്പോഴും പഴയ കെട്ടിടത്തില്‍ തന്നെ ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് ഭരണസമിതി വ്യക്തമാക്കണമെന്നും UDF ആവശ്യപ്പെട്ടു.  റിട്ടേണിങ്ങ് ഓഫീസറുടെയും, ബാങ്ക് സെക്രട്ടറിയുടെയും അറിവോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വീടുകയറി കള്ള വോട്ടിനുള്ള ഐഡികാര്‍ഡുകള്‍ വിതരണം നടത്തിവരികയാണെന്നും ഈ സാഹചര്യത്തില്‍ വലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ തകര്‍ത്തവര്‍ വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ കരൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെട്ട മുഴുവന്‍സഹകാരികളും കരുതലോടെ ഇരിക്കണമെന്നും വോട്ടുകള്‍ യുഡിഎഫിന് രേഖപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു.

കള്ളവോട്ടും, ആക്രമവും തടയുവാന്‍ ഹൈക്കോടതിയില്‍ നിന്നും ക്യാമറ നിരീക്ഷണവും പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കള്ളവോട്ട് രേഖപ്പെടുത്തുവാനുള്ള നിക്കത്തെ ചെറുക്കാന്‍ വലവൂര്‍ ബാങ്കിലെ സഹകാരികള്‍ രംഗത്തിറങ്ങണമെന്നും യുഡിഎഫ് നേതാക്കള്‍ പാലായില്‍ നടന്ന പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കേരളാ കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോര്‍ജ് പുളിങ്കാട്, കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം പ്രസിഡണ്ട് പയസ് മാണി മഞ്ഞക്കുന്നേല്‍, കേരളാ കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം പ്രസിഡന്റ് ജോസ് കുഴികുളം, സ്ഥാനാത്ഥികളായ ജോസ് മാത്യു തേക്കിലക്കാട്ടില്‍, സുരേഷ് കൃഷ്ണന്‍ നായര്‍ ഞവരക്കാട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments