Breaking...

9/recent/ticker-posts

Header Ads Widget

കേന്ദ്ര സ്വകാര്യവല്‍ക്കരണ നയത്തിനെതിരെ യുവജന പ്രക്ഷോഭം - യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍



കേന്ദ്ര സ്വകാര്യവല്‍ക്കരണ നയത്തിനെതിരെ യുവജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍. ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വേ ഘട്ടം ഘട്ടമായി സ്വകാര്യവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്. റെയില്‍വേയില്‍ ഒഴിഞ്ഞു കിടക്കുന്ന ആയിരക്കണക്കിന് തസ്തികളിലേക്ക് നിയമനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത് വന്‍കിട സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ്. ഇതിനെതിരെ സമാന ചിന്താഗതിയുള്ള യുവജന സംഘടനകളുമായി സഹകരിച്ച് അതിശക്തമായ യുവജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിറിയക് ചാഴികാടന്‍ പറഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയിലേക്ക് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ എത്തിക്കുവാന്‍ സംസ്ഥാന വ്യാപകമായി വലിയ പ്രചാരണം സംഘടിപ്പിക്കും.ഇതിനായി കര്‍ഷക സംരംഭകത്വ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്നും സിറിയക് ചാഴികാടന്‍ അറിയിച്ചു.യൂത്ത് ഫ്രണ്ട് എം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനു ശേഷം പാലായില്‍  കെ.എം മാണിയുടെ കല്ലറയില്‍ പ്രാര്‍ത്ഥന നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സിറിയക് ചാഴികാടന്‍. ഷേയ്ക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവന്‍, റോണി വലിയപറമ്പില്‍, സുനില്‍ പയ്യപള്ളില്‍, ഡിനു ചാക്കോ, മിദുലാജ് മുഹമ്മദ്, എല്‍ബി അഗസ്റ്റിന്‍, എസ് അയ്യപ്പന്‍പിള്ള, ജോജി പി തോമസ്, മനു ആന്റണി, ജോമി കുട്ടംമ്പുഴ, ഷിജോ ഗോപാലന്‍, അനൂപ് കെ ജോണ്‍, തോമസുകുട്ടി വരിക്കയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments