പഴയ തലമുറയുടെ മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ജിവിതശൈലി കുട്ടികള്‍ പിന്തുടരണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി പറഞ്ഞു. ഐങ്കൊമ്പ് അംബികാ വിദ്യാഭവനില്‍ നടന്ന ഗ്രാന്‍ഡ് പേരന്റ്‌സ ഡേ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആദരിക്കുന്ന ഇത്തരം പരിപാടികള്‍ അഭിനന്ദാര്‍ഹമാണന്നും അവര്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ മുതിര്‍ന്ന തലമുറയുടെ പാദപൂജ ചെയത് കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കുട്ടികളും, അമ്മമാരും അദ്ധ്യാപികമാരും അവതരിപ്പിച്ച തിരുവാതിരകളിയും തിരുവാതിര പുഴുക്കു വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. ലളിതാംബിക ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ലതികാ ബിജു, രോഹിണി കെ.ജി. , പ്രമീളാ രാജേഷ്, അഖിലാ അരുണ്‍ ദേവ് , ദൃശ്യാ എസ്, ഹൃദ്യാ എസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.


.webp)


0 Comments