അതിരമ്പുഴ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷവും, കേക്ക് വിപണന മേളയും, മില്ലറ്റ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയും നടന്നു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷെബീന നിസാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ മേള ഉദ്ഘാടനം ചെയ്തു. കേക്ക് വിപണന മേളയുടെ ആദ്യ വില്പന പ്രസിഡന്റ് സജി തടത്തില്‍ മെമ്പര്‍ സെക്രട്ടറി രമ്യ സൈമണിന് നല്‍കി നിര്‍വഹിച്ചു . അതിരമ്പുഴ സിഡിഎസി ലെ കുടുംബശ്രീ അംഗങ്ങള്‍ തന്നെ നിര്‍മ്മിച്ച കേക്കാണ് വിപണന മേളയില്‍ വില്പന നടത്തിയത്. മില്ലറ്റ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്നു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം ഷാജി ജോസഫ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന സണ്ണി, കമ്യൂണിറ്റി കൗണ്‍സിലര്‍ പുഷ്പ, സിഡിഎസ് മെമ്പര്‍മാര്‍ , കുടുംബശ്രീ അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments