Breaking...

9/recent/ticker-posts

Header Ads Widget

മറ്റക്കര മണലില്‍ ബാലദിന റാലിയും പൊതുസമ്മേളനവും നടത്തി.



ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് മറ്റക്കര മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മറ്റക്കര മണലില്‍ ബാലദിന റാലിയും പൊതുസമ്മേളനവും നടത്തി. മറ്റക്കര ജ്ഞാന പ്രകാശിനി വായനശാലാ ഹാളില്‍ നടന്ന പൊതുസമ്മേളനം ബാലസംഘം ജില്ലാ രക്ഷാധികാരി സജിതാ സന്തോഷ് ഉദ്ഘാടനം ചെയ്തു. ബാലസംഘം മേഖലാ പ്രസിഡന്റ് അഞ്ജുമോള്‍ അധ്യക്ഷയായിരുന്നു. മേഖലാ സെക്രട്ടറി അഞ്ജിത ഹരികുമാര്‍,  മേഖലാ കണ്‍വീനര്‍ വിനു മാറാമറ്റത്തില്‍, മേഖലാ കോ-ഓര്‍ഡിനേറ്റര്‍ ഹരികുമാര്‍ മറ്റക്കര, മേഖലാ ജോയിന്റ് സെക്രട്ടറി താമര ബിനോയ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രക്ഷാധികാരികളായ ബിനോയ് കുമാര്‍, അജി പി.കെ, അജിത്ത് കുമാര്‍ തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments