ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ഡിസംബര്‍ 23 മുതല്‍ 30 വരെ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുറുവല്ലൂര്‍ ഹരി നമ്പൂതിരിയാണ് മുഖ്യ യജ്ഞാചാര്യന്‍. പുരളിപ്പുറം കൃഷ്ണന്‍ നമ്പുതിരി, കെ.ആര്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ സഹആചാര്യന്‍മാരായിരിക്കും. എസ്.രാജേഷ് എന്ന ഭക്തനാണ് സപ്താഹം വഴിപാടായി നടത്തുന്നത്. ഡിസംബര്‍ 23 ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സൂര്യകാലടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിയിച്ച് സപ്താഹ യജ്ഞത്തിനു തുടക്കം കുറിക്കും. വിവിധ ദിവസങ്ങളില്‍ ഡോ.ആര്‍.രാമാനന്ദ്, അഡ്വ. ശങ്കു.ടി.ദാസ്, മുന്‍ ഡി.ജി.പി. ഡോ.അലക്സാണ്ടര്‍ ജേക്കബ്, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, രാജേഷ് നാദാപുരം ,കൃഷ്ണാത്മാനന്ദ സരസ്വതി എന്നിവര്‍ പ്രഭാഷണം നടത്തും. 30 ന് യജ്ഞസമര്‍പ്പണത്തില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പുതിരി അനുഗ്രഹപ്രഭാഷണം നടത്തും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ് പ്രൊഫ. പി.എസ്.ശങ്കരന്‍നായര്‍,സെക്രട്ടറി പി.ജി.സോമന്‍, വൈസ് പ്രസിഡന്റ് സജയകുമാര്‍, സപ്താഹ കമ്മറ്റി അംഗങ്ങളായ കെ.പി.സഹദേവന്‍, വി.എന്‍.സോമന്‍, പി.എം.സോമനാഥന്‍, എം.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.


.webp)


0 Comments