Breaking...

9/recent/ticker-posts

Header Ads Widget

വിളംബര ജാഥ നടത്തി



ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച്  സമഗ്രശിക്ഷ കേരളം കുറവിലങ്ങാട്  ബി. ആര്‍.സി.യുടെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തി. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ്  സ്‌കൂളില്‍ നിന്നും  ആരംഭിച്ച  വിളംബര ജാഥ  കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എം. വി സ്മിത ഫ്‌ലാഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി ഫ്‌ലാഷ് മോബും നടന്നു.  ഫ്‌ലാഷ് മോബിന്  ശേഷം  കടുത്തുരുത്തി  സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന സമാപന സമ്മേളനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി.വി സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം. വി സ്മിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജിന്‍സി എലിസബത്ത്, വാര്‍ഡ് മെമ്പര്‍ രശ്മി വിനോദ്, ബി.ആര്‍.സിയിലെ  ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സതീഷ് ജോസഫ്, ബി.ആര്‍.സി ട്രെയിനര്‍  രാജു വി.എം തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പ്രഥമ അധ്യാപകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ബി ആര്‍ സി പ്രവര്‍ത്തകര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments