തിരുവഞ്ചൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ജൗളി മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാഞ്ഞാര്‍ കാക്കുളം ഭാഗത്ത് പാലൊന്നില്‍ വീട്ടില്‍ കരുമാടി എന്ന് വിളിക്കുന്ന പ്രദീപ് കൃഷ്ണന്‍ (33) എന്നയാളെയാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പന്ത്രണ്ടാം തീയതി പുലര്‍ച്ചെയോടുകൂടി തിരുവഞ്ചൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ജൗളി മൊത്തവ്യാപാര സ്ഥാപനത്തിന്റെ പൂട്ട് ഇരുമ്പ് കമ്പി ഉപയോഗിച്ച് കുത്തിത്തുറന്ന് കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 15,000 ത്തോളം രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. അയര്‍ക്കുന്നം സ്റ്റേഷന്‍ എസ്.ഐ മാരായ ലെബിമോന്‍ കെ.എസ്, സാജു റ്റി.ലൂക്കോസ്, സുരേഷ് എ.കെ, സി.പി.ഒ മാരായ സരുണ്‍, സെബാസ്റ്റ്യന്‍, റെമിത്, മനോജ്, ജിജോ,അനൂപ് പി.എസ്, അനൂപ്.എ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രദീപ് കൃഷ്ണന് അയര്‍ക്കുന്നം,ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, പാലാ, കാഞ്ഞാര്‍, ഇടുക്കി, കുളമാവ് എന്നീ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി.





0 Comments