നവീകരണം പൂര്‍ത്തിയാക്കിയ കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയൂടെ കൂദാശ നടന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് ആശീര്‍വ്വാദകര്‍മം നിര്‍വഹിച്ചു. 1909-ലാണ് കിടങ്ങൂരില്‍ പള്ളി സ്ഥാപിതമായത്. തുടര്‍ന്ന് 1951ലാണ് പ്രൗഢഗംഭീരമായ കോട്ടപ്പുറം പള്ളി പൂര്‍ത്തീകരിച്ചത്. 452 കുടുംബങ്ങളാണ് ഇടവകയിലുള്ളത്. മാര്‍ മാത്യു മൂലക്കാട്ട് പൊന്തിഫിക്കല്‍ കുര്‍ബ്ബാനയര്‍പ്പിച്ചു. ഫാ ജോസ് നെടുങ്ങാട്ട്, ഫാ മാത്യു ഇട്ടിയേപ്പള്ളില്‍, ഫാ തോമസ് കോട്ടൂര്‍, ഫാ മൈക്കിള്‍ വെട്ടിക്കാട്ട് തുടങ്ങിയവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.





0 Comments