Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്മസ് കേക്കുകളുമായി കുടുംബശ്രീ കേക്ക് മേള



ക്രിസ്മസിന് മധുരം പകരാന്‍ വിവിധതരം ക്രിസ്മസ് കേക്കുകളുമായി കുടുംബശ്രീ കേക്ക് മേളയ്ക്ക് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ തുടക്കം. കുടുംബശ്രീ സംരംഭകരുടെ യൂണിറ്റുകളില്‍ നിര്‍മിച്ച വിവിധയിനം കേക്കുകളും പലഹാരങ്ങളുടെയും വിപുലമായ ശേഖരമാണ് വിപണനത്തിനെത്തിച്ചിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിന്ദു നിര്‍വഹിച്ചു. ലാഭേച്ഛയില്ലാതെ നല്ല ഭക്ഷ്യ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇത്തരം മേളകളിലൂടെ കുടുംബശ്രീ വിഭാവനം ചെയ്യുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാര്‍ബിള്‍ കേക്ക്, കാരറ്റ്-ഈന്തപ്പഴം കേക്ക്, കാരറ്റ്  കേക്ക്, ബട്ടര്‍ കേക്ക്, പ്‌ളം കേക്ക് എന്നിവയുടെ ശേഖരത്തിന് പുറമേ കുക്കീസും മേളയിലുണ്ട്. ബനാന ബിസ്‌കറ്റ്, മസാല, ചോക്ലേറ്റ് കുക്കീസ്, ചമ്മന്തി പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി, മസാല കൂട്ട് വിവിധയിനം അച്ചാറുകള്‍ എന്നിവയും മേളയിലുണ്ട്. 150 രൂപ മുതല്‍ 300 രൂപ വരെയാണ് കേക്കുകളുടെ വില. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെയാണ് മേള. ഡിസംബര്‍ 23 ന് അവസാനിക്കും. കുടുംബശ്രീ സി.ഡി.എസില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത സംരംഭക യൂണിറ്റുകളുടെ ഉത്പന്നങ്ങളാണ് വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്. തലയോലപ്പറമ്പ്, അയര്‍ക്കുന്നം, കോട്ടയം നോര്‍ത്ത്, പുതുപ്പള്ളി, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളിലെ ഉത്പന്നങ്ങളാണ് മേളയിലുള്ളത്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല ജിമ്മി, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ജോബി ജോണ്‍, അനൂപ് ചന്ദ്രന്‍, പ്രശാന്ത് ശിവന്‍, ജില്ലാ ആസൂത്രണ സമിതി അംഗം ജെയ്‌സണ്‍ മാന്തോട്ടം, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. വി.വി. മാത്യു, കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments