ഓട്ടോയും കാറും കൂട്ടിയിടിച്ച് തകര്‍ന്നു. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കാണക്കാരി അമ്പലപ്പടിക്ക് സമീപം വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. ഓട്ടോ-ടാക്‌സിയിലെ യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ചു വീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുറുമുള്ളൂര്‍ സ്വദേശികളാണ് ഓട്ടോ ടാക്‌സിയില്‍ സഞ്ചരിച്ചിരുന്നത്. വെമ്പള്ളി സ്വദേശിയാണ് കാറോടിച്ചിരുന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചത്.





0 Comments