ചെമ്പിളാവ് വട്ടം പറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ഞായറാഴ്ച രാവിലെ പഞ്ചവിംശതി കലശപൂജ എന്നിവ നടന്നു. വൈകിട്ട് 6.30 ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് തന്ത്രി കടിയക്കോല്‍ ഇല്ലത്ത് ഡോ. ശ്രീകാന്ത്.. നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മേല്‍ശാന്തി വെങ്ങലൂര്‍ സോമശര്‍മ്മന്‍ നമ്പൂതിരിപ്പാട്, മലമേല്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ശരണമന്ത്രജപവുമായി നിരവധിഭക്തര്‍ കൊടിയേറ്റ് ചടങ്ങുകളില്‍ പങ്കെടുത്തു തുടര്‍ന്ന് സംഗീത നിശയും നടന്നു.. ഡിസംബര്‍ 23 ന് പള്ളിവേട്ടയും 24 ന് വൈകീട്ട പൊന്‍കുന്നത്ത് ശിവക്ഷേത്ര ആറാട്ടുകടവില്‍ തിരുവാറാട്ട് നടക്കും.





0 Comments