Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്മസ് ആഘോഷവും അനുമോദന സമ്മേളനവും നടന്നു



അയര്‍കുന്നം ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാ യു.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷവും  ഉപജില്ലാ കലോത്സവത്തിലും ശാസ്ത്രമേളയിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയതിന്റെഅനുമോദന സമ്മേളനവും  നടന്നു.  ചാണ്ടി ഉമ്മന്‍ MLA ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ജെയിംസ് കലയംകണ്ടം  അധ്യഷനായിരുന്നു. അയര്‍കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു മുഖ്യ പ്രഭാഷണം നടത്തി. പ്രധാന അദ്ധ്യാപിക കുഞ്ഞുമോള്‍ ആന്റണി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാഗമറ്റം, കോണ്‍ഗ്രസ്സ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ടോംസന്‍ ചക്കുപാറ,   പി.ജെ ജോസ്,  തോമസ് ഒഴുകയില്‍,   നോഡല്‍ ഓഫിസര്‍ റോയ് പൂവന്‍പുഴക്കല്‍, എം.പി.റ്റി.എ പ്രസിഡന്റ് ഷീബ ലാലു, വിദ്യാര്‍ത്ഥി നോയല്‍ യാക്കോബ് സന്തോഷ്, അദ്ധ്യാപകരായ അജയ് ജോസഫ്, പി.എം പ്രിന്‍സിമോള്‍, റ്റി.കെ എയ്ഞ്ചല്‍ മറിയം, മഞ്ചു ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments