Breaking...

9/recent/ticker-posts

Header Ads Widget

റോഡ് സഞ്ചാരയോഗ്യമാക്കി



അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡില്‍ ചെട്ടിപ്പറമ്പ്  ചിറക്കര റോഡ് സഞ്ചാരയോഗ്യമാക്കി. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുവാന്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍  പ്രദേശ വാസിയായ വലിയതടത്തില്‍ കളരിക്കല്‍  ബേബിയും ഭാര്യ ഗ്രേസിയും സംഭാവനയായി നല്‍കിയ 2 ലക്ഷം രൂപാ വിനിയോഗിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വലിയ തടത്തില്‍ ബേബിയും  ഭാര്യ ഗ്രേസിയും,  മകള്‍ ഗിഫ്റ്റിയും ചേര്‍ന്ന് നാട മുറിച്ച് റോഡ് ഗതാഗതത്തിന്  തുറന്നു കൊടുത്തു. വാര്‍ഡ് വികസനസമിതിയുടെ നേതൃത്വത്തില്‍  വലിയതടത്തില്‍ കളരിയ്ക്കല്‍ ബേബിയെയും കുടുംബാംഗങ്ങളെയും പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ആദരിച്ചു. വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ ഫിലോമിന ജോണ്‍ യോഗത്തില്‍ അധ്യക്ഷയായിരുന്നു. ജോസ് പുതിയാപറമ്പില്‍ , രാജു നെല്ലിപ്പളളില്‍ , ജോയി തോട്ടനാനിയില്‍, തങ്കച്ചന്‍ കൂര്‍ക്കകാലായില്‍ , ശശികുമാര്‍ സൗഭാഗ്യ, സോണി മാങ്കോട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments