Breaking...

9/recent/ticker-posts

Header Ads Widget

പാലാ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്



പാലാ പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. നവകേരള സദസിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി  പോലീസിന്റെയും സി.പി.എമ്മി ന്റെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെയും ആക്രമണത്തില്‍ പ്രതിഷേധിച്ച്  കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ്  പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത്. KPCC മെമ്പര്‍ തോമസ് കല്ലാടന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ചാലക്കുടിയില്‍ ഡി.വൈ.എസ്.പി ക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമവും ജീവന്‍ രക്ഷാപ്രവര്‍ത്തനമാണെന്ന് പറയേണ്ട ഗതികേടാണ് സി.പി.എം ഭരണത്തിന്‍ കീഴിലെന്ന്  തോമസ് കല്ലാടന്‍ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സതീശ് ചൊള്ളാനി, ജോസ് ജോസഫ് പ്ലാക്കൂട്ടം, ടോമി പൊരിയത്ത്, പ്രേംജിത്ത് ഏര്‍ത്തയില്‍, പ്രിന്‍സ് വി.സി, തോമസ് ആര്‍ വി ജോസ്,  പയസ് മാണി, ജോര്‍ജുകുട്ടി ചൂരയ്ക്കല്‍, ബാബു കുഴിവേലി, ജോബിഷ് ജോഷി തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments