മീനച്ചിലാറ്റില്‍ ഭരണങ്ങാനം വിലങ്ങുപാറ പാലത്തിനടിയില്‍ പശുവിന്റെ ജഡം കണ്ടെത്തി. ആഴ്ചകളോളം പഴക്കമുള്ള ജഡം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ജഡത്തിന്റെ അവശിഷ്ടങ്ങള്‍ വെള്ളത്തില്‍ കലരുന്നതും അസഹ്യമായ ദുര്‍ഗന്ധവും മൂലം ഈ ഭാഗത്ത് മീനച്ചിലാറ്റില്‍ കുളിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഇതോടൊപ്പം മീനച്ചിലാറിന്റെ തീരത്തുള്ള നിരവധി കുടിവെള്ള പദ്ധതികളിലെക്ക് പമ്പു ചെയ്യുന്ന ജലവും മലിനമായിരിക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാകുന്ന തരത്തില്‍ പശുവിന്റെ ജഡം മീനച്ചിലാറ്റില്‍ തള്ളിയ സാമൂഹ്യ വിരുദ്ധര്‍ ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പാലത്തിനു കീഴിലും മീനച്ചിലാറിന്റെ ഭാഗങ്ങളിലും മാലിന്യം തള്ളി ജലം മലിനമാക്കുന്ന വര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു. മീനച്ചിലാറിനെ മലിനമാക്കുന്നവരെ കണ്ടെത്താന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു.





0 Comments