Breaking...

9/recent/ticker-posts

Header Ads Widget

പരിശീലന പരിപാടി നടത്തി.



ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ കമ്മ്യൂണിറ്റി മെന്റര്‍മാര്‍ക്കായി പരിശീലന പരിപാടി നടത്തി. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റേയും, കുടുംബാരോഗ്യകേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍ നിര്‍വഹിച്ചു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സിറിയക് മാത്യു അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ്  ഉഷ രാജു , ലോക ബാങ്ക് കണ്‍സള്‍ട്ടന്റ് സനീഷ്, മെമ്പര്‍മാരായ  നിര്‍മ്മല ദിവാകരന്‍,  പ്രസീദ സജീവ്, ലിസി ജോര്‍ജ്,  സലിമോള്‍ ബെന്നി,  ലിസി ജോയി , സാബു അഗസ്റ്റ്യന്‍ , ജോസഫ് ജോസഫ് , പഞ്ചായത്ത് സെക്രട്ടറി .ശ്രീകുമാര്‍ . എസ്. കൈമള്‍ , മെഡിക്കല്‍ ഓഫീസര്‍ ഡോ. സലോ തോമസ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍  ഉഷാഹരിദാസ് , ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍  ആനീഷ് ടോം, തുടങ്ങിയവര്‍ സംസാരിച്ചു.  ജില്ലാ മെന്റര്‍  റ്റി.പി.ഗംഗാദേവി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  ബിജു,  സുരേഷ് എന്നിവര്‍  ക്ലാസ് എടുത്തു.




Post a Comment

0 Comments