Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരപ്പന്റെ തങ്കത്തിടമ്പ് പുനര്‍ നിര്‍മ്മിക്കുന്നു.



ഏറ്റുമാനൂരപ്പന്റെ വലിയ തങ്കത്തിടമ്പ് പുനര്‍ നിര്‍മ്മിക്കുന്നു. തിരുവുത്സവത്തിന്റെ 5-ാം നാള്‍ മുതല്‍ ഭഗവാന്റെ വിഗ്രഹം വഹിക്കുന്ന തിടമ്പ് കാലപ്പഴക്കത്താല്‍ കേടുപാടുകള്‍ സംഭവിച്ച സാഹചര്യത്തിലാണ്  തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പുതുക്കി മോടി പിടിപ്പിക്കുന്നത്. തങ്കത്തിടമ്പിന്റെ പുനര്‍ നിര്‍മ്മാണത്തിന്  സ്വര്‍ണ്ണ സമര്‍പ്പണത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗകര്യമൊരുക്കി യിട്ടുണ്ട്. ഒരു ഗ്രാം സ്വര്‍ണ്ണമോ സ്വര്‍ണ്ണത്തിന്റെ വിലയായി 6000 രൂപയോ സമര്‍പ്പിക്കാവുന്നതാണ്. ഭക്തരില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്  പ്രശാന്ത് നിര്‍വഹിച്ചു. വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അഡ്മിനിസ്റ്റേറ്റീവ് ഓഫീസര്‍ ശ്യാം പ്രകാശ് ,  ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ വി.ആര്‍ ജ്യോതി, ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ മുരാരി ബാബു, ഉപദേശക സമിതി പ്രസിഡന്റ് പ്രൊഫ പി.എസ്  ശങ്കരന്‍ നായര്‍, സെക്രട്ടറി P. G സോമന്‍, ദേവസ്വം ബോര്‍ഡ്  അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.




Post a Comment

0 Comments