ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ 41 മഹോത്സവ ആഘോഷ ഭാഗമായി തിരുവരങ്ങില്‍ വിവിധ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കലാപരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് ഭദ്രദീപ പ്രകാശനം നടത്തി നിര്‍വഹിച്ചു.ട്രസ്റ്റ് പ്രസിഡന്റ് പി.പ്രമോദ്കുമാര്‍ അധ്യക്ഷന്‍ ആയിരുന്നു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.എസ്.ബിജു, ഉഷ സുരേഷ് ,രശ്മി ശ്യാം, മാരിയമ്മന്‍കോവില്‍ ട്രസ്റ്റ് സെക്രട്ടറി പി.പി. വിനയകുമാര്‍, ഏറ്റുമാനൂര്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് പ്രൊഫസര്‍ പി.എസ്.ശങ്കരന്‍നായര്‍ പ്രസംഗിച്ചു.





0 Comments