സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജീവന്‍രക്ഷാ പരിശീലനക്ലാസ് സംഘടിപ്പിച്ചു. കൃത്രിമ ശ്വാസോച്ഛ്വാസം, സി.പി.ആര്‍, ധൃതപ്രതികരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് പരിശീലനക്ലാസ് സംഘടിപ്പിച്ചത്. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് വ്യവസ്ഥാ പ്രമുഖ് ഡി. പ്രസാദ് പരിശീലനക്ലാസ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ ബെഞ്ചമിന്‍ ജോര്‍ജ്, ഡോക്ടര്‍ വി.വി. സോമന്‍ എന്നിവര്‍ പരിശീലന ക്ളാസുകള്‍ നയിച്ചു. പൊതുനിരത്തുകളില്‍ സജീവമായി ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തുന്ന ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകമായി പ്രവൃത്തിപരിചയം നല്‍കുകയും ചെയ്തു. നഗരസഭ പരിധിയിലെ മുഴുവന്‍ കിടപ്പുരോഗികളെയും പരിചരിക്കുന്നതിനുള്ള പാലിയേറ്റീവ് കെയര്‍ യൂണിറ്റും സേവാഭാരതിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം നിരവധി ആളുകള്‍ സേവഭാരതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്. ഏറ്റുമാനൂര്‍ സ്വദേശിയും വിദേശത്ത് ഡോക്ടറുമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ രാജന്‍ ആണ് സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ വിലമതിക്കുന്ന വസ്തുവും കെട്ടിടവും സൗജന്യമായി വിട്ടു നല്‍കിയത്.





0 Comments