Breaking...

9/recent/ticker-posts

Header Ads Widget

കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നടന്ന ദേശതാലപ്പൊലി ഭക്തിനിര്‍ഭരമായി.



ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നടന്ന ദേശതാലപ്പൊലി ഭക്തിനിര്‍ഭരമായി. ഏഴാച്ചേരി തെക്ക് പാറപ്പറമ്പില്‍ നിന്നും വടക്ക് കൊടുങ്കയത്തില്‍ നിന്നും ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്രകളില്‍ നൂറുകണക്കിന് സ്ത്രീകള്‍ കേരളീയ വേഷം ധരിച്ച് പങ്കെടുത്തു.  ഘോഷയാത്രകള്‍ കാവിന്‍പുറം കാണിക്കമണ്ഡപം ജംഗ്ഷനില്‍ സംഗമിച്ച് സംയുക്ത ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് നീങ്ങി. ശിങ്കാരിമേളം, അമ്മന്‍കുടം, പൂക്കാവടി, ഗരുഢന്‍ പറവ എന്നിവ ദേശതാലപ്പൊലി ഘോഷയാത്രയ്ക്ക് അകമ്പടിയായി. ക്ഷേത്രസന്നിധിയില്‍  വിശേഷാല്‍ ദീപാരാധന, വലിയ കാണിക്ക എന്നിവയുമുണ്ടായിരുന്നു. താലപ്രസാദ പുണ്യമായി ഉണ്ണിയപ്പം വിതരണം ചെയ്തു. താലസദ്യയുമൊരുക്കിയിരുന്നു. രാത്രി ഗാനമേളയും നടന്നു.




Post a Comment

0 Comments