Breaking...

9/recent/ticker-posts

Header Ads Widget

ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിരകളി



തിരുവാതിരകളി അനുഷ്ഠാനകല എന്നതിനൊപ്പം സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമായ  ചികിത്സാമാര്‍ഗ്ഗം കൂടിയാണെന്ന് ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയും ആയുര്‍വേദ ചികിത്സകനുമായ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി പറഞ്ഞു. ഉപവാസമിരിക്കലും തുടര്‍ന്ന് കൂവപ്പൊടി, എട്ടങ്ങാടി, ചെറുപഴങ്ങള്‍ തുടങ്ങിയവ കഴിക്കുന്നതും സ്ത്രീകളുടെ ഹോര്‍മോണ്‍ സന്തുലനത്തിന് വളരെയേറെ ഗുണം ചെയ്യും.  ഒന്നാംതരം വ്യായാമവുമാണ് തിരുവാതിരകളി. സ്ത്രീകളുടെ ആരോഗ്യത്തെ പരിഗണിച്ചുകൊണ്ടുതന്നെയാണ് മുന്‍തലമുറ തിരുവാതിരകളിയെ കൃത്യമായൊരു അനുഷ്ഠാന കലയാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിരകളി വഴിപാടിന്  ഡോ. ശിവകരന്‍ നമ്പൂതിരിയും ഭാര്യ ഡോ. മഞ്ജിരിയും. ചേര്‍ന്ന് തിരിതെളിച്ചു. ഉമാമഹേശ്വരന്‍മാര്‍ക്ക് മുന്നില്‍ നടക്കുന്ന തിരുവാതിരകളി വഴിപാട് തങ്ങള്‍ക്ക് ഒത്തുചേര്‍ന്ന് ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചത് ഏറെ ഭാഗ്യമായി കരുതുന്നുവെന്നും ഡോ. ശിവകരന്‍ നമ്പൂതിരിയും ഡോ. മഞ്ജരിയും പറഞ്ഞു.  കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പി.എസ്. ശശിധരന്‍, ആര്‍. സുനില്‍കുമാര്‍, പി.എന്‍. ചന്ദ്രശേഖരന്‍ നായര്‍, ജയചന്ദ്രന്‍ വരകപ്പിള്ളില്‍, ചിത്ര വിനോദ് സി.ജി. വിജയകുമാര്‍, സുരേഷ്  എന്നിവര്‍ പ്രസംഗിച്ചു. 14 ടീമുകളാണ് ഇത്തവണ തിരുവാതിരകളി വഴിപാടില്‍ പങ്കെടുത്തത്. ഇതോടൊപ്പം കുട്ടികളുടെ തിരുവാതിരയും മെഗാതിരുവാതിരയുമുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ സൂര്യകാലടി മന സൂര്യന്‍ സുബ്രഹ്‌മണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നവഗ്രഹ ഹോമവും വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടന്നു. കുട്ടികള്‍ക്ക് ക്വിസ് മത്സരം  ഓട്ടന്‍തുള്ളല്‍ പ്രസാദമൂട്ട് എന്നിവയും നടന്നു..




Post a Comment

0 Comments