Breaking...

9/recent/ticker-posts

Header Ads Widget

ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ താലപ്പൊലി-തിരുവാതിര മഹോത്സവം



ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ താലപ്പൊലി-തിരുവാതിര മഹോത്സവം ഡിസംബര്‍ 26, 27, 28 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്ത്രീകള്‍ തിരുവാതിരകളി  ഒരു വഴിപാടായി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണിത്. 26 ന് രാവിലെ 7 നും വൈകിട്ട് 6.30നും വിശേഷാല്‍ പൂജകള്‍ നടക്കും.27 ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, തന്ത്രി നരമംഗലം ചെറിയ നീലകണ്ഠന്‍ നമ്പൂതിരി മേല്‍ശാന്തി, ഇടമന ഇല്ലം രാജേഷ് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 8 മുതല്‍ സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്‌മണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശേഷാല്‍ നവഗ്രഹപൂജയും ,9.30 ന്  കുട്ടികള്‍ക്കായി വിദ്യാ ഗോപാല മന്ത്രാര്‍ച്ചനയും നടക്കും. 5-ാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കായി ക്വിസ് മത്സരവും നടക്കും. ഓട്ടന്‍തുള്ളല്‍, 12.30 ന് പ്രസാദമൂട്ട് എന്നിവയും ഉണ്ടായിരിക്കും. വൈകിട്ട് 5.30 ന് തിരുവാതിരകളി വഴിപാടും മത്സരവും ആരംഭിക്കും. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയും, ഭാര്യ ഡോ. മഞ്ജരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. 6-ന് കുട്ടികളുടെ തിരുവാതിരയും നടക്കും., 6.30 ന് വിശേഷാല്‍ ദീപാരാധനയും , 7 ന് മെഗാ തിരുവാതിര അരങ്ങേറും. 28 ന് രാവിലെ 6.30 ന് മഹാഗണപതി ഹോമം തുടര്‍ന്ന് ഉദയാസ്തമന പൂജ പുരാണ പാരായണം, നിറമാല, നാരായണീയ സദസ്സ് നടക്കും. 12.30 ന് മഹാപ്രസാദമൂട്ട് എന്നിവ നടക്കും. വൈകിട്ട് 7 ന് പ്രസിദ്ധമായ കാവിന്‍പുറം താലപ്പൊലി ഘോഷയാത്ര ആരംഭിക്കും. ഏഴാച്ചേരി തെക്ക് പാറപ്പറമ്പില്‍ നിന്നും വടക്ക് കൊടുംകയത്തില്‍ നിന്നുമാണ് ഘോഷയാത്രകള്‍ ആരംഭിക്കുന്നത്. താലപ്പൊലി ഘോഷയാത്രകള്‍ കാവിന്‍പുറം കാണിക്ക മണ്ഡപം ജംഗ്ഷനില്‍ സംഗമിച്ച് സംയുക്ത ഘോഷയാത്രയായി ക്ഷേത്രസന്നിധിയിലേക്ക് നീങ്ങും. വിശേഷാല്‍ ദീപാരാധന, വലിയ കാണിക്ക, വെടിക്കെട്ട്, താലസദ്യ എന്നിവയും നടക്കും.. 9.30 മുതല്‍ മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയിസിന്റെ ഗാനമേളയുമുണ്ടായിരിക്കുമെന്ന് ഉത്സവക്കമ്മിറ്റി ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പി.എസ്. ശശിധരന്‍, ആര്‍. സുനില്‍ കുമാര്‍, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.




Post a Comment

0 Comments