Breaking...

9/recent/ticker-posts

Header Ads Widget

കേടായ വീല്‍ ചെയറുകള്‍ ആം ആദ്മി പ്രവര്‍ത്തകര്‍ നന്നാക്കി



കോട്ടയം ജനറല്‍ ആശുപത്രിയിലെ കേടായ വീല്‍ ചെയറുകള്‍ ആം ആദ്മി പ്രവര്‍ത്തകര്‍ നന്നാക്കി ആശുപത്രി അധികാരികള്‍ക്ക് കൈമാറി. വര്‍ഷങ്ങളായി പ്രവര്‍ത്തനയോഗ്യമല്ലാതായി കിടന്നിരുന്ന  വീല്‍ചെയറുകളും സ്‌ട്രെച്ചറുകളുമാണ് ആം ആദ്മി പ്രവര്‍ത്തകര്‍ പ്രവര്‍ത്തന യോഗ്യമാക്കിയത്. ജില്ലാ പ്രചാരക പ്രസിഡന്റ് പ്രിന്‍സ് കിഷോറിന്റെ നേതൃത്വത്തിലായിരുന്നു സന്നദ്ധപ്രവര്‍ത്തനം. ആശുപത്രി അങ്കണത്തില്‍ നടന്ന ആം ആദ്മി കൈത്താങ്ങ് പരിപാടി ആശുപത്രി സുപ്രണ്ട് ഡോക്ടര്‍ എം ശാന്തി ഉദ്ഘാടനം ചെയ്തു. ആം ആദ്മി പ്രചാരക സെക്രട്ടറി ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.  ആശുപത്രി മാനേജ് മെന്റ് കമ്മിറ്റി അംഗം പി കെ ആനന്ദക്കുട്ടന്‍, കോട്ടയം  നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. സന്തോഷ് കണ്ടഞ്ചിറ, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബോബന്‍ തോട്ടത്തില്‍,  പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്  ലൂക്ക് തോമസ്  , ജില്ലാ വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട്, ട്രഷറര്‍   കെ സി സണ്ണി, ജില്ലാ കമ്മിറ്റി അംഗം ജോസഫ് ബേബിച്ചന്‍, ആശുപത്രി പി ആര്‍ ഒ നൈവി, അഡ്വ. ഉബൈദ്, ബിനു ജെയിംസ്, സാലികുട്ടി ജോസ്, ജോണി കുമ്പുക്കല്‍, അഭിലാഷ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രിയുടെ പ്രശംസാപത്രം  പ്രചാരക ട്രഷറര്‍ ഫാത്തിമ തെക്കേത്ത് സ്വീകരിച്ചു.




Post a Comment

0 Comments